|    Sep 20 Thu, 2018 12:06 am
FLASH NEWS
Home   >  Kerala   >  

വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നത് പരിഗണനയില്‍

Published : 25th August 2018 | Posted By: G.A.G

തിരുവനന്തപുരം : ചെറുകിട വ്യവസായങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഇല്ലാതായവര്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും തിരിച്ചടിയുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെറുകിട വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുള്ള വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മുതല്‍ ഒന്നരവര്‍ഷം വരെ മൊറട്ടോറിയം സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന വായ്പ പുനഃക്രമീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാര്‍ജിന്‍ മണി കൂടാതെ പുതിയ ലോണുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. ഭവനവായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയവും വീട് പുനര്‍നിര്‍മ്മിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും അധിക ഭവനവായ്പ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചുലക്ഷം രൂപ വരെ എടുക്കുന്ന അധികലോണുകള്‍ക്ക് മാര്‍ജിന്‍ മണി ഉണ്ടാകില്ല. കാര്‍ഷിക വായ്പകള്‍ പുനഃക്രമീകരിക്കാന്‍ നേരത്തേതന്നെ തീരുമാനം എടുത്തിരുന്നു.

സ്വകാര്യ പണിമിടപാട് സ്ഥാപനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss