|    Aug 22 Wed, 2018 11:18 am
FLASH NEWS

മീശയിലെ സംഭാഷണം ആക്ഷേപ ഹാസ്യമല്ലേയെന്ന് കോടതി

Published : 2nd August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ എന്ന നോവലില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ആക്ഷേപ ഹാസ്യമല്ലേയെന്ന് സുപ്രിം കോടതി. ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് വിവാദ മീശ നോവല്‍ നിരോധിക്കമമെന്ന ഹരജി പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.

രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം സര്‍ക്കാസം തന്നെയല്ലേയെന്ന് ചീഫ് ജസ്്റ്റിസ് ദീപക് മിശ്ര ചോദിച്ചു. നോവലിന്റെ വിവാദഭാഗം അഞ്ച് ദിവസത്തിനകം ഹാജരാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബഞ്ച് ഉത്തരവിട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവലിന്റെ തര്‍ജമയാണ് ഹാജരാക്കേണ്ടത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും നോവല്‍ നിരോധിക്കരുതെന്നും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു. നോവലിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയും ഒരു മതസമുദായത്തെയും ആക്ഷേപിക്കുന്നുവെന്നാരോപിച്ച്് ഡല്‍ഹി മലയാളിയായ എന്‍ രാധാകൃഷ്ണനാണ് ഹരജി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss