|    Nov 21 Wed, 2018 5:55 pm
FLASH NEWS
Home   >  Kerala   >  

ദീപാവലി ദിനത്തില്‍ മൂന്നുവയസ്സുകാരിയുടെ വായില്‍ പടക്കം വച്ച് തീക്കൊളുത്തി

Published : 8th November 2018 | Posted By: mtp rafeek

മീററ്റ് (ഉത്തര്‍പ്രദേശ്): ദീപാവലി ദിനത്തില്‍ മൂന്നു വയസ്സുകാരിയോട് യുവാവിന്റെ ക്രൂരത. പെണ്‍കുട്ടിയുടെ വായില്‍ പടക്കം വച്ച് യുവാവ് തീക്കൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ദൗറ്‌ലയിലെ മിലക് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം സമീപവാസിയായ ഹര്‍പാല്‍ എന്ന യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കം വച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് ശശി കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പടക്കം പൊട്ടി പെണ്‍കുട്ടിയുടെ വായ്ക്കും തൊണ്ടയ്ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss