|    Dec 10 Mon, 2018 12:27 am
FLASH NEWS
Home   >  News Today   >  

ജിദ്ദയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്

Published : 21st November 2018 | Posted By: afsal ph

ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി ജിദ്ദ കമ്മിറ്റിയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാംപ് ഒരുക്കുന്നു. ഈ മാസം 23 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.

പ്രവാസികളില്‍ രക്ത സമ്മര്‍ദ്ദം, കിഡ്‌നി രോഗം, ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നെതെന്ന് സംഘാടകര്‍ പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം അബീര്‍ ഗ്രൂപ്പ് പ്രസിഡണ്ട് ആലുങ്ങല്‍ മുഹമ്മദ് നിര്‍വഹിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഷുഗര്‍, പ്രെഷര്‍ പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കിഡ്‌നി ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് ക്രിയാറ്റിന്‍, ഇ സി ജി മറ്റു അനുബന്ധ ടെസ്റ്റുകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം നടത്തപെടുന്നതാണ്.
ഏകദേശം 500 പേര്‍ക്ക് ക്യാമ്പ് ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കീട്ടുള്ളത്. കൂടാതെ ജിദ്ദയിലെ കുടുംബങ്ങള്‍ക്ക് വേണ്ടി ഗൈനകോളജി, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസികള്‍ക്ക് പിന്നീടുള്ള തുടര്‍ ചികിത്സയില്‍ പ്രത്യേക ഡിസ്‌കൗണ്ട് അബീര്‍ ഗ്രൂപ്പിന്റെ ക്ലിനിക്കുകളില്‍ നല്‍കുന്നതാണ്. ക്യാഷ് പേഷ്യന്റ് വിഭാഗത്തില്‍ തുടര്‍ ചികിത്സയില്‍ വരുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ 50% വും, ലബോറട്ടറി ടെസ്റ്റുകളില്‍ 35%വും സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭ്യമാവുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും
(https://goo.gl/forms/8VZA2M9CugFmj5Zh1) 0507439395, 0504316347 എന്നീ നമ്പറുകള്‍ വഴിയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലാ കെഎംസിസി ചെയര്‍മാന്‍ ഹസ്സന്‍ ബാബു, ഉനൈസ് തിരൂര്‍ (ആക്ടിങ് പ്രസിഡന്റ്) ഹബീബ് കല്ലന്‍ (ജനറല്‍ സെക്രട്ടറി) മജീദ് അരിമ്പ്ര (ട്രെഷറര്‍) കെ ടി ജുനൈസ് (ഓര്‍ഗനൈസിങ് സെക്രട്ടറി) ഇല്ലിയാസ് കല്ലിങ്ങല്‍, സീതി കൊളക്കാടന്‍, നാസര്‍ കാടാമ്പുഴ, (വൈസ് പ്രസിഡണ്ട്) സുല്‍ഫീക്കര്‍ ഒതായി, ജലാല്‍ തേഞ്ഞിപ്പലം, സബീല്‍ മമ്പാട്, അബ്ദുല്‍ ഗഫൂര്‍ (സെക്രട്ടറി) എന്നിവരോടൊപ്പം അല്‍ അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജയന്‍ കെ, സീനിയര്‍ പിആര്‍ഒ അബ്ദുല്‍ ഹഖ് തിരുരങ്ങാടി, അബ്ദുല്‍ സലാം കൊട്ടയിപാറ, മാനു പട്ടിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss