|    Dec 14 Fri, 2018 11:53 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് കടുത്ത മാധ്യമനിയന്ത്രണം; മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പ്രതികരണം തേടാന്‍ അനുമതി വേണം

Published : 30th November 2018 | Posted By: afsal ph


തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മാധ്യമങ്ങളെ വിലക്കാനുള്ള തീരുമാനമാണ് വിവാദമാകുന്നത്. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. സുരക്ഷാ കാരണങ്ങളാലും അനാവശ്യ തിരക്ക് ഒഴിവാക്കാനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം.

ഉത്തരവിന്റെ വിശദാംശങ്ങള്‍

പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങളാരായുന്നത് സുരക്ഷാ
ഭീഷണിയുണ്ടാക്കുന്നുവെന്നാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആര്‍.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം.

ഇനി മുതല്‍ വകുപ്പുകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കേണ്ടെന്നും ഉത്തരവില്‍ പറയുന്നു. പി.ആര്‍.ചേമ്പറിലെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍!ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി പിആര്‍ഡിയെ അറിയിക്കണം. പൊതുപരിപാടികള്‍ക്കിടയിലും റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവില്‍ ഉന്നയിക്കുന്നു. ഈ സ്ഥലങ്ങളില്‍ പി.ആര്‍.ഡി ഒരുക്കുന്ന സംവിധാനങ്ങള്‍ വഴി മാത്രമാകണം പ്രതികരണം നല്‍കേണ്ടത്.
എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്ത വ്യക്തികളുടെ പ്രതികരണമെടുക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ അനാവശ്യ തിരക്ക് കൂട്ടാറുണ്ടെന്ന് ഉത്തരവില്‍ വിമര്‍ശിക്കുന്നു. ഇത് സുരക്ഷാ വിഷയമടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരമാകുന്നതായും ഉത്തരവില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss