|    Nov 14 Wed, 2018 1:32 am
FLASH NEWS
Home   >  Kerala   >  

കേരളത്തിലെ പ്രളയം ഡാമുകള്‍മൂലമുള്ള ദുരന്തമെന്ന് മേധാ പട്കര്‍

Published : 23rd August 2018 | Posted By: G.A.G

കോട്ടയം: കേരളത്തിലെ പ്രളയം ഡാമുകള്‍മൂലമുള്ള ദുരന്തമാണെന്ന് നര്‍മ്മദാ ബചാവോ ആന്തോളന്‍ നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേധാപട്കര്‍. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മേധയുടെ പ്രതികരണം. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ വലിയ തുക ചെലവിടുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക്് പ്രഖ്യാപിച്ച സഹായം ചെറുതാണെന്നും മേധ പറഞ്ഞു. യു.എ.ഇ. സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനംചെയ്തിടത്ത് കേന്ദ്രസര്‍ക്കാര്‍ 600 കോടിരൂപമാത്രം നല്‍കിയത് കുറവുതന്നെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മേധ അറിയിച്ചു.
അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസിലാക്കാന്‍ എത്തിയ മേധാ പട്കര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസുമായി കൂടിക്കാഴ്ച നടത്തി. വലിയ ഡാമുകളിലേക്ക് പോകുന്നതിന് ജലവിഭവ വകുപ്പിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഗോവയില്‍ നിര്‍മിച്ചിട്ടുള്ള രീതിയില്‍ നദിയുടെ തിട്ടയുടെ നിരപ്പില്‍ മാത്രം ജലം സംഭരിക്കുന്ന ബന്ദാരകള്‍ നിര്‍മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 175 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഏറ്റവും ഉചിതമായ മാര്‍ഗമാണെന്ന് മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. അപ്പര്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ മേധാപട്കര്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss