|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Kerala   >  

മയ്യില്‍ എസ്‌ഐയുടെ ഹീറോയിസം വീണ്ടും; പോലിസ് ജീപ്പില്‍ ഫുട്‌ബോള്‍ തട്ടിയെന്നു പറഞ്ഞ് കളിക്കാരനെ കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു

Published : 29th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: റോഡരികില്‍നിന്നു പുകവലിച്ച യുവാവിനെ മര്‍ദ്ദിച്ച് വിവാദത്തിലായ മയ്യില്‍ എസ്‌ഐ രാഘവന്റെ ഹീറോയിസം വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. പോലിസ് ജീപ്പില്‍ ഫുട്‌ബോള്‍ തട്ടിയെന്നു പറഞ്ഞ് കളിക്കാരനെ കസ്റ്റഡിയിലെടുത്തു മര്‍ദിച്ചെന്നാരോപിച്ച് രാത്രി നാട്ടുകാര്‍ സ്റ്റേഷനിലെത്തിയതും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിസ്സാര സംഭവത്തില്‍ പ്രകോപനപരമായി പെരുമാറിയ എസ്‌ഐ ജഴ്‌സിയണിഞ്ഞ യുവാവിനെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. സ്റ്റേഷന്‍ വരാന്തയില്‍ രാത്രിയും ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന കളിക്കാരനെയും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പോലിസിനെതിരേ രൂക്ഷമായി പ്രതികരിക്കുന്ന നാട്ടുകാരുടെ ഇടയില്‍നിന്ന് ആരോ പകര്‍ത്തിയതാണു ദൃശ്യങ്ങള്‍. എന്നാല്‍, എന്തിനാണ് എസ്‌ഐ കളിക്കാരനെ പോലിസ് ജീപ്പില്‍ കയറ്റി കൊണ്ടുവന്നതെന്ന് പോലിസ് വ്യക്തമാക്കുന്നില്ല. രണ്ടാഴ്ച മുമ്പാണ് റോഡരികിലെ കടയില്‍നിന്നു പുകവലിച്ച യുവാവിനെ എസ്‌ഐ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, വിലാസം മാറ്റിപ്പറയുകയും തട്ടിക്കയറുകയും ചെയ്തതിനാണ് യുവാവിനോട് ആ വിധത്തില്‍ പെരുമാറിയതെന്നായിരുന്നു എസ്‌ഐയുടെ വിശദീകരണം. മാത്രമല്ല, അനധികൃത മണല്‍ക്കടത്തുകാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതിനാലാണ് ഇത്തരം പ്രചാരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എസ്‌ഐയ്‌ക്കെതിരേ നേരത്തെയും മേലുദ്യോഗസ്ഥര്‍ക്ക് ചിലര്‍ പരാതി നല്‍കിയിരുന്നു. സംഘര്‍ഷ ബാധിതമല്ലാത്ത പ്രദേശങ്ങളിലെ പോലിസിന്റെ ഇത്തരം ഇടപെടലുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പോലിസിന്റെ ജനകീയ മുഖമാണ് നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss