|    Dec 14 Fri, 2018 8:27 pm
FLASH NEWS
Home   >  Kerala   >  

രാജി നിരുപാധികം, പാര്‍ട്ടി പിളരില്ല- മാത്യു ടി തോമസ്

Published : 26th November 2018 | Posted By: sruthi srt

കോഴിക്കോട്: പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ്. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷംമാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss