|    Nov 20 Tue, 2018 4:06 am
FLASH NEWS
Home   >  National   >  

അസമില്‍ സായുധ ആക്രമണത്തില്‍ അഞ്ച് മരണം: തിരിച്ചടിച്ച് സൈന്യം

Published : 2nd November 2018 | Posted By: sruthi srt

ഗുവാഹത്തി: അസമിലെ ടിന്‍സൂക്യയില്‍ സായുധസംഘം നടത്തിയ വെടിവയ്പില്‍ അഞ്ച് സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആക്രമത്തിന് പിന്നില്‍ ഉള്‍ഫാ(യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.ഖെര്‍ബരി ബിസോണിബാരി മേഖലയില്‍ നിന്ന് തട്ടികൊണ്ടുപോയ 5 പേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉള്‍ഫയുടെ സ്വതന്ത്ര വിഭാഗം പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.അതേസമയം, സംഭവത്തില്‍ അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സൈന്യം വന്‍തോതിലുള്ള പ്രത്യാക്രമണം നടത്തുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സ് വന്‍തോതിലുള്ള സുരക്ഷയും ഒരുക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.എ്ന്നാല്‍ സൈനീക നടപടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തട്ടികൊണ്ടുപോയവരെ ലോഹിത് നദീതീരത്ത് വച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണെന്ന് അസം പോലിസ് മേധാവി കുലധാര്‍ സൈക്യ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ബംഗാളി സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss