|    Nov 18 Sun, 2018 4:05 pm
FLASH NEWS
Home   >  Sports  >  Football  >  

ക്രൊയേഷ്യയെ ഫുട്‌ബോളര്‍ മാന്‍സുക്കിച്ച് വിരമിച്ചു

Published : 14th August 2018 | Posted By: jaleel mv


സാഗ്രെബ് (ക്രൊയേഷ്യ): ക്രൊയേഷ്യയെ 2018ലെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മരിയോ മാന്‍സുക്കിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇന്നലെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ക്രൊയേഷ്യക്ക് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് മാന്‍സൂക്കിച്ച്.11 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനിടയില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി 89 മല്‍സരങ്ങളാണ് മാന്‍സുക്കിച്ച് കളിച്ചത്. ഇതില്‍ 33 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ക്രൊയേഷ്യന്‍ ഗോള്‍വേട്ടയില്‍ 45 ഗോളുകളുമായി ഇതിഹാസതാരം ഡെവര്‍ സുകേര്‍ മാത്രമാണ് മാന്‍സൂക്കിച്ചിന് മുന്നിലുള്ളത്. ക്ലബ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന് വേണ്ടിയാണ് മാന്‍സൂക്കിച്ച് കളിക്കുന്നത്. 2015ല്‍ അത്‌ലറ്റികോ മഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ താരം ക്ലബിന് വേണ്ടി 92 മല്‍സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss