|    Sep 23 Sun, 2018 4:08 pm
FLASH NEWS
Home   >  Kerala   >  

മാവോയിസ്റ്റ് നേതാവ് ഷൈന മോചിതയായി

Published : 14th August 2018 | Posted By: afsal ph


രജിസ്റ്റര്‍ ചെയ്യപ്പെട്ട 17 കേസുകളിലും ജാമ്യം ലഭിച്ചതോടെ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മാവോയിസ്റ്റ് നേതാവ് ഷൈനജയില്‍ മോചിതയായി. ആഴ്ച്ചകള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥയിലെ കാര്‍ക്കശ്യം മൂലം മോചനം വൈകുകയായിരുന്നു. പോലിസും പ്രോസിക്യൂഷനും ഷൈനയുടെ മോചനം തടയാന്‍ ശ്രമിക്കുന്നതായി നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടു കേസ് മാത്രമുണ്ടായിരുന്ന ഷൈനയെ ദേശീയ സുരക്ഷാ നിയമത്തിനു കീഴില്‍ ഒരു ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടേയാണ് മറ്റു കേസുകളും ഷൈനക്കെതിരേ ചുമത്തിയത്.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഷൈനയെ കണ്ണൂര്‍ ജയിലില്‍ എത്തിച്ച ശേഷമാണു ജാമ്യത്തില്‍ വിട്ടത്. 2015 ലാണ് ഷൈനയും ഭര്‍ത്താവും മനോയ്സ്റ്റ് നേതാവുമായ രൂപേഷും മറ്റു നേതാക്കള്‍ക്കൊപ്പം തമിഴ് നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ആകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss