|    Nov 16 Fri, 2018 11:23 pm
FLASH NEWS
Home   >  National   >  

വോട്ടെടുപ്പ് നാളെ: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു

Published : 11th November 2018 | Posted By: sruthi srt

ബീജാപൂര്‍: ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടു. ഒരാാളെ പിടികൂടിയെന്നും സേന അറിയിച്ചു. ഇവരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.


ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച വൈകുന്നേരമാണ് അവസാനിച്ചത്. ാവോവാദികള്‍ക്ക് സ്വാധീനമുള്ള എട്ടു ജില്ലകളിലായി 18 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. തുടര്‍ച്ചയായി മൂന്നു തവണ ജയിച്ച ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മല്‍സരം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അവസാന ദിവസത്തെ പ്രചാരണം കൊഴുപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രചാരണത്തിന് എത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 18 സീറ്റുകളില്‍ 12 എണ്ണം പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ഒരു മണ്ഡലം പട്ടികജാതിക്കാരുടെ സംവരണ മണ്ഡലവുമാണ്. രണ്ടാം ഘട്ടത്തില്‍ 72 സീറ്റുകളില്‍ ഈ മാസം 20ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss