Flash News

ജെറിമിക്ക് പിന്നാലെ മനു ഭാക്കറും: യൂത്ത് ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ജെറിമിക്ക് പിന്നാലെ മനു ഭാക്കറും: യൂത്ത് ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം
X

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ജെറിമി ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയതിന് പിന്നാലെ ഷൂട്ടിങില്‍ സ്വര്‍ണം നേടി വനിതാ താരം മനു ഭാക്കര്‍. വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 236.5 പോയിന്റുകള്‍ നേടിയാണ് 16 കാരി മനു ഭാക്കര്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണം ചേര്‍ത്തത്. ഈ ഇനത്തില്‍ റഷ്യയുടെ ലാന എനീന(235.9) വെള്ളി നേടിയപ്പോള്‍ ജോര്‍ജിയയുടെ ഖുദ്‌സിബെറിഡ്‌സ് വെങ്കലവും കരസ്ഥമാക്കി. തുടക്കത്തില്‍ തന്നെ ആധിപത്യത്തോടെ തുടങ്ങിയ മനു ഭാക്കറിന് ഒരു സമയത്ത് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. എന്നാല്‍ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ ഉതിര്‍ത്ത് താരം വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നേരത്തേ നടന്ന യോഗ്യതാ മല്‍സരത്തില്‍ ഒന്നാമതായാണ് താരം അവസാന എട്ടില്‍ ഇടം കണ്ടെത്തിയത്.
2018ല്‍ മെക്‌സിക്കോയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും മനു സ്വര്‍ണം നേടിയിരുന്നു. 2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി ഉതിര്‍ത്ത ഈ ഹരിയാനക്കാരി ഈ വര്‍ഷം ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും കരസ്ഥമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it