|    Sep 25 Tue, 2018 5:22 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്:മന്‍ജീതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

Published : 29th August 2018 | Posted By: jaleel mv

ജക്കാര്‍ത്ത: 800 മീറ്ററില്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം ഓടിയെടുക്കുമെന്ന് വിശ്വസിച്ചവര്‍ക്ക് തെറ്റി. താരത്തിന്റെ മെഡല്‍ നേട്ടം വെള്ളിയിലൊതുങ്ങിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം മന്‍ജീത് സിങ് ഇന്ത്യയുടെ അഭിമാനം ഇരട്ടിച്ചു. 1 മിനിറ്റ് 46.15 സെക്കന്‍ഡ് കൊണ്ട് മന്‍ജീത് സ്വര്‍ണം ഓടിയെടുത്തപ്പോള്‍ 1 മിനിറ്റ് 46. 35 സെക്കന്‍ഡ് കൊണ്ടാണ് ജിന്‍സണ്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
2016ല്‍ ബംഗളൂരുവില്‍ കുറിച്ച തന്റെ മികച്ച സമയം (1 മിനിറ്റ് 45.98 സെക്കന്‍ഡ്) പുറത്തെടുക്കാന്‍ മലയാളി താരത്തിനായില്ല. ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സന്റെ ആദ്യ മെഡലാണിത്.
അവസാന ലാപ്പില്‍ വന്‍ കുതിപ്പ് നടത്തിയാണ് മന്‍ജീത് ഇന്ത്യക്ക് തിളക്കമേറിയ സ്വര്‍ണം നീട്ടിയത്. അവസാന 50 മീറ്ററിന് മുമ്പ് നാലാം സ്ഥാനത്തായിരുന്നു താരം. ഈ ഇനത്തില്‍ 36 വര്‍ഷത്തെ സ്വര്‍ണ മെഡല്‍ കാത്തിരിപ്പാണ് മന്‍ജീത് സിങ് വിരാമമിട്ടത്. 1982ല്‍ ചാള്‍സ് ബൊറീമിയോയാണ് ഇന്ത്യക്ക് അവസാനമായി സ്വര്‍ണം സമ്മാനിച്ചത്. നേരത്തേ നടന്ന യോഗ്യതാ മല്‍സരത്തില്‍ ജിന്‍സണ്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ അവസാന സ്ഥാനക്കാരനായി ഫൈനലിലെത്തിയ മന്‍ജീതിന് ഇത് ഇരട്ടിമധുരമാണ് നല്‍കുന്നത്.
മുമ്പ് 1951ലും (രഞ്ജിത് സിങ്-സ്വര്‍ണം, കുല്‍വന്ത് സിങ്-വെള്ളി) 1962ലുമാണ് (ഡല്‍ജിത് സിങ്-വെള്ളി, അംറിത് പാല്‍-വെങ്കലം) ഇന്ത്യ 800 മീറ്ററില്‍ ഇരട്ട മെഡല്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സില്‍ നിന്ന് മൂന്നാം മെഡലാണ് മന്‍ജീത് ഇന്ത്യക്ക് സമ്മാനിച്ചത്. മന്‍ജീത് സിങിന്റെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss