|    Dec 19 Wed, 2018 7:17 pm
FLASH NEWS
Home   >  National   >  

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 30th November 2018 | Posted By: G.A.G

ഇംഫാല്‍ : പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്ര വാങ്ഖെം ആണ് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഇക്കഴിഞ്ഞ 27നാണ് ഇദ്ദേഹത്തെ അറസ്റ്റ്‌ചെയ്തത്. രാജ്യത്തിന്റെ സുരക്ഷ്‌യ്ക്കും ക്രമസമാധാനത്തിനും വിഘാതമായേക്കാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് അറസ്റ്റ് എന്നാണ് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്‌ട്രേട്ട് ഒപ്പുവച്ച തടങ്കല്‍ ഉത്തരവിലുള്ളത്.
തടങ്കലിലാക്കുന്നതിന് മുന്‍പ്, ഈ മാസം 21ന് പ്രധാനമവാങ്‌ഖെമിനെ മണിപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയെയും മണിപൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്. നവംബര്‍ 19ന് റാണി ലക്ഷ്മി ഭായിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍, ബിരന്‍സിങ് മോഡിയുടെയും ഹിന്ദുത്വത്തിന്റെയും കളിപ്പാവയായി മാറുന്നു എന്നാരോപിച്ചായിരുന്നു വാങ്‌ഖെം വീഡിയോ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ക്ക് മണിപൂരി ദേശീയതയെക്കുറിച്ച് ബോധമുണ്ടോ, ഇല്ലെങ്കില്‍ വിഡ്ഢിത്തം പുലമ്പരുത് എന്നും വീഡിയോയില്‍ വാങ്‌ഖെം പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് പോലിസ് ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ നവംബര്‍ 25ന് ഇംഫാല്‍ വെസ്റ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വാങ്‌ഖെമിനെതിരായ ദേശദ്രോഹക്കുറ്റം തള്ളുകയും മറ്റു കുറ്റങ്ങള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വാങ്‌ഖെമ്മിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ്‌ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss