|    Nov 19 Mon, 2018 12:34 pm
FLASH NEWS
Home   >  Sports  >  Football  >  

യുനൈറ്റഡിന് ദയനീയ പരാജയം; മൊറീഞ്ഞോ കലിപ്പിലോ?

Published : 29th August 2018 | Posted By: jaleel mv


മാഞ്ചസ്റ്റര്‍: കാല്‍നൂറ്റാണ്ടിനിടെ പ്രീമിയര്‍ ലീഗിലെ മോശം തുടക്കവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പ്രീമിയര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ ടോട്ടനമിനോട് 0-3ന്റെ ദയനീയ പരാജയം. ടീമിന്റെ ദയനീയ അവസ്ഥ കണ്ട് മികച്ച ട്രാന്‍്‌സ്ഫര്‍ നടത്താന്‍ കോച്ച് ജോസ് മൊറീഞ്ഞോ അപേക്ഷിച്ചത് ഇന്നലെയും യുനൈറ്റഡിനുണര്‍ത്തുപാട്ടായി. ഇക്കുറി മൂന്ന് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും തോറ്റ യുനൈറ്റഡ് 26 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ലീഗ് തുടക്കമാണ് നേരിടുന്നത്.രണ്ട് ഗോള്‍ നേടിയ ലൂക്കാസ് മോറയും ഒരു ഗോള്‍ നേടിയ ഹാരി കെയിനുമാണ് യുനൈറ്റഡിനെ തകര്‍ത്ത്. 1992-93 സീസണിലായിരുന്നു ഇതിന് മുമ്പ് ആദ്യ മുന്ന് മല്‍സരങ്ങളില്‍ രണ്ടിലും യുനൈറ്റഡ് തോറ്റ് തുടങ്ങിയത്. തോല്‍വിയോടെ യുനൈറ്റഡ് 3 മല്‍സരങ്ങളില്‍ നിന്ന് വെറും 3 പോയിന്റുമായി 13ാം സ്ഥാനത്താണ്. ആദ്യ പകുതിയില്‍ യുനൈറ്റഡിനായിരുന്നു മികച്ച ആധിപത്യം. പക്ഷെ ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഡാനി റോസിന്റെ പിഴവില്‍ നിന്ന് ലുകാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും പുറത്തേക്കടിച്ച് താരം യുനൈറ്റഡിന്റെ ആദ്യ ഗോള്‍ നേട്ടം കളഞ്ഞുകുളിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ടോട്ടനത്തിന്റെ ആക്രമണത്തിന് മുന്‍പില്‍ യുനൈറ്റഡ് പ്രതിരോധം ചിന്നി ച്ചിതറുന്ന കാഴ്ചയാണ് കണ്ടത്. 50ാം മിനിറ്റില്‍ നായകന്‍ ഹാരി കെയ്‌ന്റെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് ടോട്ടനം ലീഡ് നേടിയത്. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മോറ ടോട്ടനത്തിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോളും ചേര്‍ത്തു. ഇതോടെ ഹെരേരയെ പിന്‍വലിച്ച മോറീഞ്ഞോ സാഞ്ചസിനെ കളത്തില്‍ ഇറക്കി. പക്ഷെ 84ാം മിനിറ്റില്‍ മോറയുടെ രണ്ടാം ഗോളും പിറന്നതോടെ യുനൈറ്റഡിന്റെ പതനം പൂര്‍ത്തിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss