|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Sports  >  Football  >  

പ്രീമിയര്‍ ലീഗില്‍ പന്തുരുണ്ടു; യുനൈറ്റഡിന് വിജയത്തുടക്കം

Published : 11th August 2018 | Posted By: jaleel mv


മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇത്തവണയും യുനൈറ്റഡിന് അടിതെറ്റിയില്ല. കാലങ്ങളായി പ്രീമിയര്‍ ലീഗ് തുടക്കത്തില്‍ ജയച്ചു മുന്നേറുന്ന യുനൈറ്റഡ് ഇന്നലെ ലെസ്റ്റര്‍ സിറ്റിയെയാണ് തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്റെ ജയം.
യുനൈറ്റഡിന്റെ മൈതാനമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ലീഡ് നേടി. യുനൈറ്റഡ് വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ പെനല്‍റ്റി ഗോളിലാണ് യുനൈറ്റഡ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മുന്നേറ്റ താരം അലക്‌സീസ് സാഞ്ചസ് എടുത്ത ഷോട്ട് ലെസ്റ്റര്‍ താരം അമര്‍ടെയുടെ കൈയ്യില്‍ തട്ടിയതോടെയാണ് റഫറി യുനൈറ്റഡിനനുകൂലമായി പെനല്‍റ്റി വിധിച്ചത്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ലെസ്റ്റര്‍ സിറ്റി ആയിരുന്നു ആദ്യപകുതിയില്‍ അധികവും പന്ത് കൈവശം വെച്ചത്. എന്നാല്‍ ഗോള്‍ നേടുന്നതില്‍ നിന്നും ഗോളി ഡി ജിയ ലെസ്റ്ററിനെ തടഞ്ഞു. ആദ്യ പകുതിക്ക് വിപരീതമായി രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച കളിക്കുന്ന യുനൈറ്റഡിനെയാണ് സ്വന്തം ആരാധകര്‍ കണ്ടത്. നിരവധി തവണ ഗോള്‍ മുഖത്തേക്ക് എത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ 83ാം മിനിറ്റില്‍ സീനിയര്‍ ടീമില്‍ തന്റെ ആദ്യ ഗോളിലൂടെ ലൂക്ക് ഷാ യുനൈറ്റഡിന്റെ രണ്ടാം ഗോളും നേടി. യുനൈറ്റഡ് 2-0ന് മുന്നില്‍. യുവാന്‍ മാട്ടയുടെ പാസില്‍ നിന്നായരുന്നു ഷായുടെ ഗോള്‍. ഇഞ്ച്വറി ടൈമില്‍ പകരക്കാരനായിറങ്ങിയ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജെയ്മി വാര്‍ഡി ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ മടക്കി. ജയത്തോടെ യുനൈറ്റഡ് നിര്‍ണായകമായ മൂന്നു പോയിന്റും നേടി..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss