|    Nov 18 Sun, 2018 3:26 pm
FLASH NEWS
Home   >  News Today   >  

ഫ്‌ലോറിഡയില്‍ യോഗാ കേന്ദ്രത്തില്‍ വെടിവയ്പ്; അക്രമി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Published : 3rd November 2018 | Posted By: afsal ph


ടെല്ലസ്സി: ഫ്‌ലോറിഡ ടെല്ലസ്സിയിലെ യോഗാ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അക്രമി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റു. അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകിട്ട് 5.30ഓടെയാണ് പൊലിസിന് അക്രമത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും അക്രമി ആത്മഹത്യ ചെയ്തിരുന്നു. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. യോഗ കേന്ദ്രത്തിനകത്ത് കടക്കാന്‍ ശ്രമിച്ച അക്രമിയെ ചെറുക്കാന്‍ ശ്രമം നടന്നതായും അത്‌കൊണ്ടാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss