|    Dec 14 Fri, 2018 11:52 am
FLASH NEWS
Home   >  Kerala   >  

മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

Published : 30th November 2018 | Posted By: G.A.G

പെര്‍മുദെ (കാസര്‍കോട്): മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ (സുരങ്കം) കയറിയ യുവാവ് ശ്വാസം മുട്ടിമരിച്ചു. പൊസഡിഗുംപെയിലെ സുബ്ബനായക്-ലളിത ദമ്പതികളുടെ മകന്‍ നാരായണ നായക് എന്ന രമേശാ(45)ണ് മണ്ണിടിഞ്ഞു വീണു ശ്വാസം മുട്ടി മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തിയ നാരായണ നായക് വ്യാഴാഴ്ച രാത്രി 8.30ഓടെ സുഹൃത്തുക്കളുമൊത്ത് മുള്ളന്‍ പന്നിയെ പിടിക്കാന്‍ ബാളിഗെയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പോവുകയായിരുന്നു. സുരങ്കത്തിനകത്ത് കയറിയ നാരായണ നായക്കിന്റെ ദേഹത്ത് മണ്ണിടിഞ്ഞു വീണു മരിച്ചതെന്നാണ്് പോലിസ് റിപോര്‍ട്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഭാര്യ: ഗായത്രി. മക്കള്‍: ചേതന്‍, ചൈത്ര, പവന്‍. സഹോദരങ്ങള്‍: ദിനേശന്‍, പ്രശാന്ത്, ലക്ഷ്മീശ, സുന്ദരി, സുനന്ദ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss