|    Nov 17 Sat, 2018 6:41 am
FLASH NEWS
Home   >  National   >  

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

Published : 4th August 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാലില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 25കാരനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ പല്‍വാലിലെ ബെഹ്‌റോള ഗ്രാമത്തില്‍ ആഗസ്ത് 2ന് രാത്രിയാണ് സംഭവം.

ഇയാളുടെ കാലും കൈയും കെട്ടി മൂന്നുപേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. മറ്റു രണ്ടു പേരോടൊപ്പം തങ്ങളുടെ പശുവിനെ മോഷിക്കാന്‍ എത്തിയതാണ് കൊല്ലപ്പെട്ടയാളെന്ന് പ്രതികള്‍ ആരോപിച്ചു. ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പോലിസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കൊലപാതകത്തിന്റെ പേരില്‍ മൂന്ന് സഹോദരങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss