|    Nov 14 Wed, 2018 1:35 am
FLASH NEWS
Home   >  National   >  

പുരുഷന്മാരുടെ കുത്തക തകര്‍ന്നു; ഇന്ത്യയിലെ ആദ്യ വനിതാ കമാന്‍ഡോ സംഘം തയ്യാര്‍

Published : 11th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ അവര്‍ തയ്യാറായി; കൂറ്റന്‍ കെട്ടിടങ്ങളില്‍ വലിഞ്ഞു കയറാനും ബോംബുകള്‍ നിര്‍വീര്യമാക്കാനും ബന്ധികളെ രക്ഷിക്കാനും ഇനി ഈ പെണ്‍പട ഉണ്ടാവും. പുരുഷന്മാര്‍ കുത്തകയാക്കി വച്ചിരുന്ന മേഖലയിലേക്ക് ഇന്ത്യയിലെ ആദ്യ വനിതാ കമാന്‍ഡോ സംഘം കാലെടുത്തു വച്ചത് വെള്ളിയാഴ്ചയാണ്.

36 അംഗ വനിതാ സംഘമാണ് 15 മാസം നീണ്ട കഠിന പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആയുധങ്ങള്‍ കൈര്യം ചെയ്യല്‍, ഭീകര വിരുദ്ധ നടപടികള്‍, ഇസ്രായേല്‍ സുരക്ഷാ സേന വികസിപ്പിച്ചെടുത്ത സൈനിക സ്വയംപ്രതിരോധ വിദ്യായായ ക്രാവ് മാഗ തുടങ്ങിയവയിലൊക്കെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്ടിക്‌സ്(സ്വാറ്റ്) ടീമിന്റെ ഭാഗമായത്.

ദേശീയ തലസ്ഥാനത്ത് അഞ്ച് പുരുഷ കമാന്‍ഡോ ടീമികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനി ഇവരുമുണ്ടാവുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ പ്രമോദ് കുശ്‌വാഹ അറിയിച്ചു. സ്ത്രീകള്‍ക്ക് ചില കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ലെന്ന പൊതുബോധമാണ് ഈ പെണ്‍പട തകര്‍ത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയ തോതില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യന്‍ പോലിസ് സേന. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴ് ശതമാനം മാത്രമാണ് പോലിസ് സേനയിലെ വനിതകളുടെ എണ്ണം.

വിഘടന വാദികളുടെയും മാവോവാദികളുടെയും ഭീഷണി നേരിടുന്ന ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വനിതാ കമാന്‍ഡോ സേനയിലെ അംഗങ്ങള്‍ മുഴുവന്‍. ധീരതയും ആയോധന കലകളിലെ പ്രാവീണ്യവുമാണ് ഈ മേഖലയിലെ വനിതകള്‍ തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് കുശ്‌വാഹ പറഞ്ഞു.

ആഗസ്ത് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ സുരക്ഷാ നടപടികളുടെ ഭാഗമായി പുതിയ പെണ്‍പടയുമുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss