|    Aug 21 Tue, 2018 7:21 am
FLASH NEWS
Home   >  Kerala   >  

പശുവിനെ വാങ്ങി വരികയായിരുന്ന മലയാളിക്ക് വെടിയേറ്റു

Published : 5th August 2018 | Posted By: mtp rafeek

കാസര്‍കോഡ്: കര്‍ണാടകയില്‍ നിന്ന് പശുവിനെ വാങ്ങി വരികയായിരുന്നു കാസര്‍കോഡ് സ്വദേശിക്ക് വെടിയേറ്റു. കാസര്‍കോഡ് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് പറയുന്നു.

ഒരു പശുവിനെയും കിടാവിനെയുമായി വാഹനത്തില്‍ വരികയായിരുന്ന നിശാന്തിനെ കര്‍ണാടക സുള്യഭാഗത്ത് വച്ച് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പശുവും കിടാവുമാണെന്ന് പറഞ്ഞെന്നും തുടര്‍ന്ന് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും നിശാന്ത് പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന്് നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss