|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Kerala   >  

വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

Published : 12th November 2018 | Posted By: sruthi srt

പുത്തനത്താണി: ദേശീയ പാത 17ല്‍ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.

ഓച്ചിറ സ്വദേശി സജദ് എ സലാം(26)ഷെമീര്‍(29)വയനാട് സ്വദേശി അരുണ്‍നാഥ്(26)കബീര്‍(35)ഷമീന(25)മുഹമ്മദ് ഹനാന്‍(6)നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണു(29)നേമം സ്വദേശി കബീര്‍(48)സുനിത(50)ഗോപകുമാര്‍(54)തേഞിപ്പാലം സ്വദേശി രാജേഷ്(38)എറണാംകുളം സ്വദേശി പ്രനീത(40)അഗസ്റ്റിന(40)തിരുവനന്തപുരം സ്വദേശി ശ്രീകുമാര്‍(36)രേഷ്മ(24)രാജേന്ദ്രന്‍(51)സജിത(30)കോഴിക്കോട് സ്വദേശി അനൂപ്(39)ആലുവ സ്വദേശി മനോജ്(49)കലപത്തൂര്‍ സ്വദേശി പ്രവീണ്‍(30)എടപ്പള്ളി സ്വദേശി ഭാഗ്യ(21)കൊല്ലം സ്വദേശി പൂര്‍ണിമ(30)കാളിക്കല്‍ സ്വദേശി സര്‍ഷാദ്(31)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss