|    Sep 23 Sun, 2018 2:45 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു

Published : 15th August 2018 | Posted By: G.A.G

മലപ്പുറം ജില്ലയിലെ പെരിങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുന്നു. മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. വീടിന് സമീപം മണ്ണിടിഞ്ഞു വീണപ്പോള്‍ കോഴിക്കൂട് മാറ്റുന്നതിന് വേണ്ടി ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പ്‌ദേശത്ത് ദുരന്തപ്രതികരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

UPDATE :

വാഴയൂര്‍ പെരിങ്ങാവില്‍ അസ്‌കര്‍ എന്നയാളുടെ വീടാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഒമ്പതു പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. രണ്ടുനില വീടായിരുന്നു. വീടിന്റെ സമീപത്ത് മണ്ണെടുത്ത കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. മുഹമ്മദലി വീടിന്റെ ഓരത്തായിരുന്നു നിന്നിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്ത് കോഴിക്കൂട് മാറ്റിവെയ്ക്കുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍.

അസ്‌കറിന്റെ ജ്യേഷ്ടന്‍ ബഷീര്‍, ഭാര്യ ,സാഹിറ, മക്കളായ മുബഷീറ, മുഷ്വിക്, ബഷീറിന്റെ സഹോദരന്‍ അസീസിന്റെ ഭാര്യ ഹയറുന്നിസ എന്ന റയ്ഹാനത്ത്, ബന്ധുവായ മൂസ ഇല്ലിപ്പുറത്ത്, അയല്‍വാസിയായ മറ്റൊരു മുഹമ്മദലി, അദ്ദേഹത്തിന്റെ മകന്‍ സഫ് വാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ സഫ് വാന്റെയും മൂസ ഇല്ലിപ്പുറത്തിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss