|    Sep 26 Wed, 2018 8:30 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലെന്ന് ആരോഗ്യവകുപ്പ്

Published : 30th August 2018 | Posted By: G.A.G

മലപ്പുറം: പ്രളയത്തിന് ശേഷം മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളില്‍ പകര്‍ച്ചവ്യാധി ഭീതിയിലാണെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ പകര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധമരുന്ന് വിതരണം ചെയ്തിട്ടും പലരും കഴിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി മലപ്പുറം ഡിഎംഒ ഡോ. കെ. സക്കീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൂടാക്കിയവെള്ളം മാത്രമെ കുടിക്കാവൂയെന്ന് നിര്‍ദേശം നല്‍കിയിട്ട് അതിനും പലരും തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രളയത്തില്‍ വെള്ളത്തില്‍ ഇറങ്ങിയവരെല്ലാവരും പ്രതിരോധമരുന്ന് കഴിക്കണം. ചിക്കന്‍പോക്‌സ്, പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപ്പെട്ടവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ശ്രദ്ധിക്കണം. കടുത്ത ജാഗ്രതയിലൂടെ പകര്‍ച്ച വ്യാധികളെ തടയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
വെള്ളം കയറിയ വീടുകളില്‍ നിന്നും പുറത്തേക്ക് എടുത്തുമാറ്റിയ സാധനസാമഗ്രികളില്‍ കൊതുകിന്റെ ലാര്‍വകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും നിര്‍ബന്ധമായും വീടും പരിസരവും ശുചീകരിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം. വരുന്ന ഒരുമാസകാലം ജില്ലയിലെ ദുരിതബാധിതമായ 47 ഗ്രാമപഞ്ചായത്തുകളിലും മെഡിക്കല്‍ക്യാംപുകളും ചികിത്സാസൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതിനായി 29 ഡോക്ടര്‍മാരെ ഇതിനായി നിയമിച്ചുകഴിഞ്ഞു. സ്വകാര്യമേഖലയിലേയും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനവും ഇതിനായി ഉപയോഗിക്കും. ഒരുമാസകാലം രോഗം പകരാന്‍ സാധ്യതയുള്ള കാലമായതിനാല്‍ എല്ലാവരും പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. വാര്‍ത്താസമ്മേളനത്തില്‍ അഡി. ഡിഎംഒ ഡോ. ഇസ്മായില്‍, ഡോ. ഷിബു, ജില്ലാ മാസ്മിഡീയാഓഫിസര്‍ ടി.എം. ഗോപാലന്‍ എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss