|    Nov 19 Mon, 2018 3:34 pm
FLASH NEWS
Home   >  Kerala   >  

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

Published : 1st August 2018 | Posted By: mtp rafeek


പാലക്കാട്: ജലനിരപ്പ് കൂടിയതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ മൂന്ന് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം കടത്തിവിടുന്നത്. ഭാരതപ്പുഴയുടെയും കല്‍പ്പാത്തി പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ട് തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലമ്പുഴ ഡാം തുറന്നിരിക്കുന്നത്. കനത്ത മഴയില്‍ ഇത്തവണ നേരത്തെ തന്നെ ഡാമില്‍ ജലനിരപ്പ് കൂടിയിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 114.78 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. രാവിലെ 11.30 ഓടെ ആദ്യ ഷട്ടര്‍ തുറന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി നാലു ഷട്ടറുകളും തുറക്കുകയായിരുന്നു.

ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളം മുക്കൈപുഴ വഴി കല്‍പാത്തി പുഴയിലൂടെ ഒഴുകി പറളിയില്‍ നിന്ന് ഭാരതപ്പുഴയില്‍ എത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടുദിവസത്തേക്കു കൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss