|    Nov 21 Wed, 2018 7:08 am
FLASH NEWS
Home   >  Kerala   >  

മലമ്പുഴ അണക്കെട്ട് ഉടന്‍ തുറക്കും

Published : 1st August 2018 | Posted By: mtp rafeek

പാലക്കാട്: ജലനിരപ്പ് പരമാവധി ശേഷിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മലമ്പുഴ അണക്കെട്ട് 12 മണിയോടെ തുറക്കും. 115.06 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. നിലവില്‍ 114.86 മീറ്റര്‍ ജലമുണ്ട്. രാവിലെ 11 നും 12 നും ഇടയ്ക്ക് അണക്കെട്ട് തുറക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം നേരത്തേ അറിയിച്ചിരുന്നു. 12 മണിയോടെ ഡാം തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കന്ന വിവരം.

നാലുവര്‍ഷത്തിനിടെ ആദ്യമാാണ് മലമ്പുഴ അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ തിമര്‍ത്തു പെയ്യുന്നത്. ആലപ്പുഴ കരുവാറ്റയില്‍ റയില്‍പാളത്തിലേക്ക് മരം വീണതിനാല്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതിനിടെ, ഇടമലയാര്‍ അണക്കെട്ടിലും രണ്ടാംഘട്ട ജാഗ്രതാ നിര്‍ദ്ദേശം ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദ്ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss