|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  National   >  

പേരിലെ മുസ്ലീം പദം: ഗ്രാമത്തിന്റെ പേര് മാറ്റി മഹേഷ് നഗറാക്കി കേന്ദ്രം

Published : 10th August 2018 | Posted By: sruthi srt

രാജസ്ഥാന്‍: മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഗ്രാമം എന്ന അര്‍ഥം വരുന്ന മിയാന്‍ കാ ബാര ഗ്രാമത്തിന്റെ പേര് മഹേഷ് നഗറെന്നാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു

.1500ഓളം കുടുംബങ്ങള്‍ കഴിയുന്ന മിയാന്‍ കാ ബാര ഗ്രാമം ബര്‍മാര്‍ ജില്ലയിലാണുള്ളത്. മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഗ്രാമം എന്ന അര്‍ഥം വരുന്നതിനാല്‍ ഇതൊരു മുസ്ലീം ഗ്രമമാണെന്ന് ആളുകള്‍ ധരിക്കുകയും തങ്ങള്‍ക്ക് വിവാഹ ആലോചനകള്‍ ഇതുമൂലം വരാതിരിക്കുകയും ചെയ്യുന്നുവെന്ന ഗ്രാമവാസികളുടെ പരാതി പ്രകാരമാണ് പേര് മാറ്റല്‍. ഗ്രാമവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് പേര് മാറ്റിയതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മഹേഷ് നഗര്‍ എന്ന് പേര് മാറ്റണമെന്ന് ഗ്രാമത്തിലെ പഞ്ചായത്താണ് തീരുമാനമെടുത്തത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഈ ഗ്രാമത്തിന്റെ പേര് മഹേഷ് റോബാഡോ എന്നായിരുന്നു. പിന്നീടാണ് മിയാന്‍ കാ ബാരാ എന്നാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss