|    Dec 17 Mon, 2018 11:47 am
FLASH NEWS
Home   >  National   >  

അറസ്റ്റ് ചെയ്യാനെത്തിയ പോലിസുകാരനെ പ്രതിയും മാതാവും അടിച്ചു കൊന്നു

Published : 27th November 2018 | Posted By: afsal ph

 


മുംബൈ:മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുകാരനെ കേസിലെ പ്രതിയും മാതാവും ചേര്‍ന്ന് അടിച്ചു കൊന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജേന്ദ്ര കുഡ്‌മെത്തെ (51) ആണ് കൊല്ലപ്പെട്ടത്. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ കേസിലെ പ്രതിയായ അനില്‍ മെഷ്‌റാമിനെ പിടികൂടാനായിരുന്നു പോലിസ് സംഘം ഹിവാരി ഗ്രാമത്തില്‍ എത്തിയത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലിസുകാരെ മെഷ്‌റാമും അമ്മ ഇന്ദിരാ മെഷ്‌റാമും മരക്കഷണം കൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പോലിസുകാരെ ഗ്രാമീണര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വച്ചാണ് കുഡ്‌മെത്തെ മരിച്ചത്. ഇന്ദിരയെ പോലിസ് അറസ്റ്റ് ചെയ്തു. മെഷ്‌റാം ഒളിവിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss