|    Nov 14 Wed, 2018 1:33 am
FLASH NEWS
Home   >  Kerala   >  

ചപ്പാരപ്പടവ് മഹല്ല് കമ്മറ്റിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: നാലുപേര്‍ക്ക് പരിക്ക്

Published : 29th August 2018 | Posted By: sruthi srt

തളിപ്പറമ്പ്: ചപ്പാരപ്പടവ് മഹല്ല് കമ്മറ്റിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ജലീല്‍(32), ഷാഫി(29), ആലി(63), ജാബിര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കിയത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷമുണ്ട്.ബക്രീദ് ദിനത്തില്‍ പോത്തിനെ അറക്കുന്നതിനെച്ചൊല്ലിയുണ്ടായ ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഘട്ടനമെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss