|    Nov 14 Wed, 2018 10:01 am
FLASH NEWS
Home   >  National   >  

മദ്രസകളെ ആര്‍ടിഇ പരിധിയില്‍ കൊണ്ടുവരരുത്: എഐഎംപിഎല്‍ബി

Published : 11th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: മദ്രസ പോലുള്ള മതന്യൂനപക്ഷ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍ടിഇ) പരിധിയില്‍ കൊണ്ട് വരണമെന്ന വിദ്യാഭ്യാസ അവകാശ (ആര്‍ടിഇ) നിയമത്തിലെ ദേശീയ ഉപദേശക സമിതി (എന്‍എസി) നിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി). ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണെന്ന് സംഘടന ആരോപിച്ചു.
ഇത് മദ്രസകളുടെ പരമാധികാരത്തിനു മേലുള്ള ആക്രമണമാണ്. മദ്രസകളെ ആര്‍ടിഇ പരിധിയില്‍ കൊണ്ടുവന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്ന് ഭയപ്പെടുന്നതായി എഐഎംപിഎല്‍ബി സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്്മാനി പറഞ്ഞു.
ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 29, 30 എന്നിവയ്ക്കു കീഴില്‍ സംരക്ഷിക്കപ്പെടുന്നതാണ് മദ്രസകള്‍. നേരത്തേ ഇത്തരം ശ്രമങ്ങള്‍ക്കെതിരേ തങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിലെ പാഠ്യവിഷയങ്ങളില്‍ വൈവിധ്യമില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നും വ്യാഴാഴ്ച ചേര്‍ന്ന ഉപദേശക സമിതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss