|    Aug 22 Wed, 2018 7:26 am
FLASH NEWS

വാക്കു തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥി മരിച്ചു

Published : 5th August 2018 | Posted By: mtp rafeek

സംഭവമറിഞ്ഞ് ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയവര്‍

മഞ്ചേശ്വരം: മദ്്‌റസ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് മിദ്‌ലാജ്.

ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മിദ്‌ലാജിനെ കുത്തുകയുയായിരുന്നുവെന്നാണ് വിവരം. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. സഹപാഠിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss