|    Nov 19 Mon, 2018 10:30 am
FLASH NEWS
Home   >  Kerala   >  

മഅ്ദനി നാളെ മടങ്ങും

Published : 10th November 2018 | Posted By: G.A.G

പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി ഞായറാഴ്ച വൈകിട്ട് ബംഗളൂരുവിലേക്ക് മടങ്ങും. വൈകിട്ട് നാല് മണിക്ക് അന്‍വാര്‍ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷമാണ് മഅ്ദനിയുടെ മടക്കം. അര്‍ബുദ രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനയിരുന്നു ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ ബംഗളുരുവിലെ പ്രത്യേക കോടതി കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയത്. കടുത്ത നിബന്ധനകള്‍ എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിലേക്ക് വരുവാന്‍ മഅ്ദനി വിസ്സമതിച്ചിരുന്നുവെങ്കിലും ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സന്ദര്‍ശന വേളയില്‍ ഉമ്മയുടെ അസുഖം വീണ്ടും മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗികരിച്ചിരുന്നു. തുടര്‍ന്ന് ഉമ്മയെ ആശുപത്രിയില്‍ പരിചരിച്ച് വരവെ ചൊവ്വാഴ്ച ഉമ്മയുടെ മരണം സംഭവിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss