|    Aug 16 Thu, 2018 11:37 am
Home   >  Kerala   >  

പ്രളയക്കെടുതി: ദുരിതാശ്വാസ ഫണ്ടിലേക്ക് യൂസുഫലിയുടെ വക അഞ്ച് കോടി

Published : 12th August 2018 | Posted By: mtp rafeek


തിരുവനന്തപുരം: പ്രളയദുരിതം പേറുന്ന കേരള ജനതയ്ക്ക് പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ കൈത്താങ്ങ്. പ്രളയ ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് യൂസുഫലി അഞ്ച് കോടി രൂപ നല്‍കും. നിരവധി പ്രമുഖരും സാധാരണക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കുന്നത് തുടരുകയാണ്.

സിനിമാ താരം കമല്‍ഹാസന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് കാല്‍ കോടി രൂപയാണ് നല്‍കിയത്. ചലചിത്ര താര സംഘടനയായ അമ്മയും ഫണ്ടിലേക്കു വേണ്ടി സംഭാവന ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളും സഹായവുമായി എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss