|    Nov 20 Tue, 2018 8:58 pm
FLASH NEWS
Home   >  Kerala   >  

സ്റ്റേയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കും: നികേഷ് കുമാര്‍

Published : 9th November 2018 | Posted By: afsal ph

കൊച്ചി: കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ ലഭിച്ചതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. ഹൈക്കോടതി നടപടി സ്വാഭാവികം മാത്രമാണ്. രണ്ടര കൊല്ലമായി നടത്തുന്ന പോരാട്ടം ഇനിയും തുടരും. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാവകാശം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. പറയാനുളളത് ചൊവ്വാഴ്ച കോടതിയില്‍ അറിയിക്കുമെന്നും നികേഷ് വ്യക്തമാക്കി.
അതേസമയം സ്‌റ്റേയില്‍ ആശ്വാസമില്ലെന്നും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കോടതി പരാമര്‍ശം മാറ്റി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാജി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss