|    Nov 21 Wed, 2018 5:46 pm
FLASH NEWS
Home   >  Sports  >  Football  >  

മോഡ്രിച്ച്‌ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാവ്

Published : 30th August 2018 | Posted By: jaleel mv

ലണ്ടന്‍: 2017-18 സീസണിലെ യുവേഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ലൂക്കാ മോഡ്രിച്ചിന്. ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യനോ റൊണാള്‍ഡോയെയും ഈജിപ്ഷ്യന്‍ ഗോള്‍ മെഷീന്‍ മുഹമ്മദ് സലാഹിനെയും മറികടന്നാണ് മോഡ്രിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിയ റയല്‍ മാഡ്രിഡിനും ഈ വര്‍ഷത്തെ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കും വേണ്ടി നടത്തിയ അവിസ്മരണീയ പ്രകടനമാണ് താരത്തേ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. താരത്തിന്റെ ക്യാപ്റ്റന്‍സി നിറവില്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ഫൈനലിലെത്തുകയും ചെയ്തു. മോഡ്രിച്ച് തന്നെയാണ് മികച്ച മധ്യനിരാ താരവും. മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടവും ലുക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. വോള്‍ഫ്‌സ്ബര്‍ഗിന്റെ പെര്‍ന്നില്ലേ ഹാര്‍ഡര്‍ ആണ് യൂറോപ്പിലെ മികച്ച വനിതാ താരം.

മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച മുന്നേറ്റ താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മികച്ച ഡിഫന്‍ഡര്‍: സെര്‍ജിയോ റാമോസ്
മികച്ച ഗോളി: കൈലര്‍ നവാസ്

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss