|    Nov 18 Sun, 2018 12:45 am
FLASH NEWS
Home   >  Sports  >  Football  >  

ലൂക്ക് ഷോയുടെ ആദ്യ ഗോള്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയഗോള്‍

Published : 11th August 2018 | Posted By: jaleel mv


മാഞ്ചസ്റ്റര്‍ : ഇന്നലെ ലെസ്റ്റര്‍ സിറ്റിക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയഗോളായി നിര്‍ണയിച്ചത് ലൂക്ക് ഷോ എന്ന ലെഫ്റ്റ് ബാക്കിന്റെ ഗോളിലൂടെയായിരുന്നു. സീനിയര്‍ കരിയറില്‍ കാലെടുത്തു വച്ചതിന് ശേഷമുള്ള ആദ്യ ഗോളാണിത് എന്നത് താരത്തിന് ഇരട്ട മധുരം നല്‍കുന്നു. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ആയിരുന്നു ലൂക് ഷോയുടെ ഗോള്‍ പിറന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും സതാംപ്റ്റനിനായും ഇംഗ്ലണ്ടിനായും കളിച്ചെങ്കിലും ഒരു ഗോള്‍ നേടാന്‍ ഷോയ്്ക്ക് കഴിഞ്ഞിരുന്നില്ല.
സതാംപ്റ്റണിനു വേണ്ടി 60 മല്‍സരങ്ങളും മാഞ്ചസ്റ്ററിനായി 50 മല്‍സരങ്ങക്കും ഷോ ഇതുവരെ കളിച്ചിട്ടുണ്ട്. പന്തെടുത്ത് മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ മറ്റുള്ള താരങ്ങളെപ്പോലെ നല്ല മിടുക്ക് ഷോയ്ക്ക് ഉണ്ടെങ്കിലും പക്ഷേ അത് ഗോള്‍ വല ചലിപ്പിക്കുന്നതിലേക്ക് കലാശിച്ചിരുന്നില്ല. ഗോള്‍ വലയില്‍ ഒരു പന്തെത്തിക്കാന്‍ സീനിയര്‍ അരങ്ങേറ്റം കഴിഞ്ഞ് ഏഴ് വര്‍ഷമാണ് ഷോയ്ക്ക് കാത്തിരിക്കേണ്ടി വന്നത്. മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് ജയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss