|    Nov 21 Wed, 2018 5:07 am
FLASH NEWS
Home   >  Sports  >  Football  >  

നാലടിച്ച് ലിവര്‍പൂള്‍ തുടങ്ങി

Published : 12th August 2018 | Posted By: jaleel mv

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരേ നാല് ഗോള്‍ നേട്ടത്തോടെ തുടക്കം ഗംഭീരമാക്കി ലിവര്‍പൂള്‍. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുമ്പന്‍മാരായ ലിവര്‍പൂള്‍ ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലിവര്‍പൂളിന് വേണ്ടി സാദിയോ മാനെ ഇരട്ടഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് സലാഹും സ്റ്ററിഡ്ജും അവശേഷിച്ച ഗോള്‍ സ്വന്തമാക്കി. ഷാക്കിരിയെ പുറത്തിരുത്തി സാദിയോ മാനെ, മുഹമ്മദ് സലാഹ്, ഫിര്‍മിനോ ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കി. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായ സലാഹിന് തന്റെ ആദ്യ ഗോള്‍ നേടാന്‍ കളി തുടങ്ങി വെറും 19 മിനിറ്റുകളേ വേണ്ടി വന്നുള്ളൂ. റോബേര്‍ട്‌സന്റെ പാസില്‍ നിന്നായിരുന്നു സലാഹിന്റെ ഗോള്‍. ആദ്യ പകുതി അവസാനിക്കും മുമ്പ് സെനഗല്‍ താരം മാനെയിലൂടെ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി. ഇത്തവണ മില്‍നര്‍ ആണ് അസിസ്റ്റുമായി എത്തിയത്.രണ്ടാം പകുതിയിലും ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ വെസ്റ്റ് ഹാം വലയില്‍ എത്തിച്ചു. 53ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോയുടെ അസിസ്റ്റില്‍ നിന്ന് മാനെ മല്‍സരത്തില്‍ തന്റെ ഇരട്ടഗോളും കണ്ടെത്തിയതോടെ ലിവര്‍പൂള്‍ 3-0 ന് മുന്നില്‍. വിജയം സുനിശ്ചിതമാക്കിയതോടെ കോച്ച് ഫിര്‍മിനോയ്ക്ക് പകരം ഹെന്‍ഡേഴ്‌സനെയും മാനെയ്ക്ക് പകരം ഷാക്കിരിയെയും സലാഹിന് പകരം സ്റ്ററിഡ്ജിനെയും കളത്തിലിറക്കി. എന്നാല്‍ കളിയുടെ 88ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയസ്റ്ററിഡ്ജ് കൂടി ഗോള്‍ കണ്ടെത്തിയതോടെ 4-0 ന്റെ ജയത്തോടെ പ്രീമിയര്‍ ലീഗിലെ തുടക്കം ഗംഭീരമാക്കി ലിവര്‍പൂള്‍. സതാംപ്റ്റനും ബേണ്‍ലിയും തമ്മില്‍ നടന്ന മറ്റൊരു മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss