|    Nov 20 Tue, 2018 7:36 pm
FLASH NEWS
Home   >  Sports  >  Football  >  

മെസ്സി ഗോളടിച്ചു തുടങ്ങി; ബാഴ്‌സലോണയ്ക്ക് ജയം

Published : 16th August 2018 | Posted By: jaleel mv


മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ സീസണിലെ ആദ്യ ഗോള്‍ നേടിയ സൗഹൃദ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അര്‍ജന്റീനയില്‍ നിന്നുള്ള ബോക്ക ജൂനിയേഴ്‌സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മെസ്സിപ്പട പരാജയപ്പെടുത്തിയത്. ടീമിന്റെ രണ്ടാം ഗോളാണ് നിലവിലെ ടീം ക്യാപ്റ്റനായ മെസ്സിയുടെ കാലുകളില്‍ നിന്ന് പിറന്നത്. 18ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാല്‍ക്കോമിലൂടെ മുന്നിലെത്തിയ ബാഴസയെ 39ാം മിനിറ്റില്‍ സാക്ഷാല്‍ ക്യാപ്റ്റന്‍ മുന്നിലെത്തിച്ചു. ജയം ഉറപ്പിച്ച് പിന്നീട് കളത്തില്‍ നിറഞ്ഞാടിയ ബാഴ്‌സയ്ക്കായി നിലവില്‍ ഫോമിലുള്ള റാഫിന്‍ഹ കൂടി 67ാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കിയതോടെ 3-0ന്റെ ജയം ബാഴസയ്ക്ക് സ്വന്തമായി. ഇതോടെ നിലവിലെ ലാലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണയുടെ പ്രീസീസണ്‍ മല്‍സരങ്ങളെല്ലാം അവസാനിച്ചു. ഇനി ബാഴ്‌സയ്ക്ക് ലാലിഗ അങ്കപ്പോരിന് ഇറങ്ങാം. 19ന് അലാവസുമായാണ് ടീമിന്റെ ആദ്യ മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss