|    Dec 14 Fri, 2018 11:32 am
FLASH NEWS
Home   >  Kerala   >  

മലപ്പുറത്ത് മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

Published : 24th November 2018 | Posted By: G.A.G

കൊണ്ടോട്ടി:സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചിറയില്‍ കൈതക്കോട് പുല്ലിത്തൊടി ആലിക്കുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന(15)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ മുക്കൂട് പാലക്കോട് പികെ മുഹമ്മദ് ഷഫീഖിന്റെ മകള്‍ ഷഹ്‌ന ജുബിന്‍ (15), മുക്കൂട് പുളിക്കല്‍ അലവിയുടെ മകള്‍ റിന്‍ഷിന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരതരാമായി പരിക്കേറ്റ ഷഹ്‌ന ജുബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിന്‍ഷിന കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ പെട്ട മൂന്ന് പേരും കൊട്ടൂക്കര പിപിഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്.
വൈകുന്നേരം 4.30 ഓടെയാടെയാണ് അപകടം. നെടിയിരുപ്പ് പാലക്കാപ്പറമ്പ് ഭാഗത്ത് കരിപ്പൂര്‍ വിമാനത്താളത്തിന് വേണ്ടി ഏറ്റെടുത്ത ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇടിമിന്നലേറ്റത്. ശക്തമായ ഇടിമിന്നലില്‍ മൂന്ന് പേരും നിലത്തുവീണു. നിലവിളികേട്ടെത്തിയ പ്രദേശവാസികള്‍ മൂവരേയും കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ ഫര്‍സാന മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഖബറടക്കും. പി വി ഫാരിഷയാണ് മരിച്ച ഫാത്തിമ ഫര്‍സാനയുടെ മാതാവ്. സഹോദരങ്ങള്‍: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss