|    Nov 21 Wed, 2018 3:05 am
FLASH NEWS
Home   >  Kerala   >  

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ജനുവരിയിലേക്കു മാറ്റി

Published : 2nd November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്കു മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെയും ഹരജികള്‍ ഫയലില്‍ സ്വീകരിച്ചാണ് പരിഗണിക്കുന്നതാണ് അടുത്തവര്‍ഷം ആദ്യത്തേക്കു മാറ്റിയത്. എല്ലാ ഹരജികളും ഒന്നിച്ചു പരിഗണിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി എതിര്‍ത്താണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരേ തെളിവുണ്ടെന്നും അഴിമതി നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും വിധി റദ്ദാക്കണമെന്നും സിബിഐ ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ ജി രാജശേഖരന്‍ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേസില്‍ അനുകൂല വിധിയുണ്ടാവുമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss