|    Dec 12 Wed, 2018 8:24 am
FLASH NEWS
Home   >  Kerala   >  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനമിറങ്ങി

Published : 5th December 2018 | Posted By: G.A.G

കോഴിക്കോട്: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനമിറങ്ങി. 211 യാത്രക്കാരുമായി സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ-കോഴിക്കോട് വിമാനമാണ് പുതുക്കിയ റണ്‍വേയില്‍ രാവിലെ 10.45 ഓടെ പറന്നിറങ്ങിയത്. അധികൃതരും യാത്രക്കാരും വിമാനത്തിന് ആവേശോജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. വാട്ടര്‍ സല്യൂട്ടൊരുക്കിയാണ് വിമാനത്താവള അധികൃതര്‍ വിമാനത്തെ സ്വീകരിച്ചത്.
ആദ്യ വിമാനത്തിലെത്തിയവരെ എസ് ഡി പിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അഡ്വ സാദിഖ് നടുത്തൊടി, നേതാക്കളായ ഫൈസല്‍ കൊണ്ടോട്ടി, മുസ്തഫ പാമങ്ങാടന്‍, അഷ്‌റഫ് ഒളവട്ടൂര്‍, ശറഫുദ്ദീന്‍ പള്ളിക്കല്‍, മുന്‍സിപ്പല്‍ ഹക്കീം കൊണ്ടോട്ടി തുടങ്ങിയവര്‍ സ്വീകരിച്ചു
ചെയര്‍മാന്‍ കെ.എം ബഷീറിന്റെ നേതൃത്വത്തില്‍ ടീം എംഡിഎഫ്് ആയിരുന്നു നിറ സാന്നിദ്ധ്യം.
എം.പിമാരായ പി കെ കുഞ്ഞാലികുട്ടി, എം.കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, വിവിധ എം എല്‍ എ മാര്‍, രാഷ്ട്രീയ മത സാമുഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss