|    Nov 17 Sat, 2018 6:42 am
FLASH NEWS

മണ്ണാര്‍ക്കാട് ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു; രണ്ടുപേരെ കാണാതായി

Published : 16th August 2018 | Posted By: mtp rafeek

മണ്ണാര്‍ക്കാട്: കനത്ത മഴയില്‍ കോട്ടോപ്പാടം കരടിയോട് ഉരുള്‍പൊട്ടി കുടുംബനാഥന്‍ മരിച്ചു. രണ്ട് പേരേ കാണാതായി. കരടിയോട് ഉരുള്‍പൊട്ടലില്‍ ആദിവാസി കോളനിയിലെ തമ്പി (56) യാണ് മരിച്ചത്.തമ്പിയുടെ ഭാര്യ ചാത്തി (50) ഇവരുടെ മകന്‍ ശശിയുടെ മകള്‍ വാണി (6) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൈലാം പടം, പൊതോപ്പാടം, കാരാപ്പാടം മലകളിലും ഉരുള്‍പൊട്ടി. കുന്തിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

അട്ടപ്പാടി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര് നിന്ന് 60 അംഗ ദുരന്ത നിവാരണ സേന മണ്ണാര്‍ക്കാടെത്തി. മണ്ണാര്‍ക്കാട് ഇന്നലെ മാത്രം 14 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. ഇവിടങ്ങളില്‍ ആയിരത്തോളം പേര്‍ താമസിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss