|    Nov 21 Wed, 2018 1:12 am
FLASH NEWS
Home   >  National   >  

സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ്: വഴിയൊരുക്കുന്നത് അടിയന്തരാവസ്ഥയിലേക്കെന്ന് ലാലു

Published : 29th August 2018 | Posted By: afsal ph


പട്‌ന: രാജ്യത്ത് എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന പൊലിസ് നടപടി വഴിയൊരുക്കുന്നത് അടിയന്തരാവസ്ഥയിലേക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. ആര് എപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയാനാകാത്ത സാഹചര്യമാണ്. റാഞ്ചിയിലേക്കു പോകുന്നതിനു പട്‌ന വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി നടപടികളില്‍ വിശ്വാസമുണ്ട്. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കോടതി നിര്‍ദേശപ്രകാരം കീഴടങ്ങുന്നതെന്നും ലാലു പറഞ്ഞു. ഇടക്കാല ജാമ്യം അവസാനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണു ലാലു സിബിഐ കോടതിയില്‍ ഹാജരാകുക. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ശേഷം റാഞ്ചിയിലും ഡല്‍ഹിയിലും ചികില്‍സയിലായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss