|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Kerala   >  

മാധ്യമ വിലക്ക്: സെക്രട്ടറിയറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും

Published : 3rd December 2018 | Posted By: afsal ph


തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറില്‍ ഭേദഗതിയല്ല, 90 ശതമാനവും മാധ്യമ സ്വാതന്ത്ര്യവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കുവാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പ്രസ്താവിച്ചു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി യഥാര്‍ഥ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയോ അവ ഇല്ലാതാക്കുമെന്ന് പറയുകയോ ചെയ്യുന്നില്ല . മാത്രമല്ല പി.ആര്‍.ഡി. യെ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചനയാണുള്ളത്. ഇത് ഫലത്തില്‍ വിവാദസര്‍ക്കുലറിന്റെ പ്രധാന ഉള്ളടക്കം മാറ്റമില്ലാതെ തുടരും എന്ന സംശയം ഉയര്‍ത്തുന്നതാണ്. ഈ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുകയും യുക്തമായ കൂടിയാലോചനയിലൂടെ എല്ലാവര്‍ക്കും യോജ്യമായ രീതിയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നയം രൂപപ്പെടുത്തുകയും വേണം.
കേരളത്തില്‍ ഇപ്പോള്‍ തന്നെ മതിയായ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ പിന്നെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ലാതാകും.
അതിനാല്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുന്ന തീരുമാനം മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ഈ ആവശ്യം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ യൂനിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss