|    Dec 11 Tue, 2018 9:08 pm
FLASH NEWS

കുറ്റിയാടിയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഎം നേതാവിന്റെ വീടിനു ബോംബേറ്

Published : 21st November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ഹര്‍ത്താല്‍ദിനത്തില്‍ ദമ്പതികളെ ആക്രമിച്ചതിനെ തുടര്‍ന്നു കുറ്റിയാടിയിലും പരിസരങ്ങളിലുമുണ്ടായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം വ്യാപിക്കുന്നു. ഇന്നലെ അര്‍ധരാത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടായി. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. വിടിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നു സിപിഎം ആരോപിച്ചു. പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കല്ലോട് സ്വദേശി സിദ്ധാര്‍ഥിനെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം വളയം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. സമീപത്തെ സിപിഎം പ്രവര്‍ത്തകന്‍ കണാരന്റെ വീടിന്റെ ചുറ്റുമതിലില്‍ ആര്‍എസ്എസ് എന്ന് എഴുതിവച്ചതായും പരാതിയുണ്ട്. ശബരിമലയില്‍ നിയന്ത്രണം ലംഘിച്ചതിനു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും മരുമകളായ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ വീടുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായതിനു പിന്നാലെയാണ് ഇന്നു പുലര്‍ച്ചെയും ബോംബേറുണ്ടായത്. മേഖലയില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss