|    Nov 13 Tue, 2018 10:28 pm
FLASH NEWS
Home   >  Kerala   >  

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം

Published : 5th August 2018 | Posted By: mtp rafeek

ആലപ്പുഴ: മഴക്കെടുതിയില്‍ വലിയ ദുരിതം നേരിട്ട കുട്ടനാട്ടിന് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലകോന യോഗത്തില്‍ തീരുമാനം. കുട്ടനാട് പാക്കേജ് പുരുജ്ജീവിപ്പിച്ച്് അതേ പടി നടപ്പാക്കാനാണ് യോഗത്തില്‍ എടുത്ത പ്രധാന തീരുമാനം. ഇതിനായി സംസ്ഥാനത്തിന്റെ പണത്തോടൊപ്പം കേന്ദ്രസഹായം തേടും.

പാക്കേജ് നടപ്പാക്കുന്നതിലെ പരാജയമാണ് ഇത്ര വലിയ വെള്ളക്കെട്ടിന് കാരണമായതെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തില്‍. കുട്ടനാട് പാക്കേജിന് കേന്ദ്രം വാഗ്ദാനം ചെയ്ത പണം കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ യോഗത്തിന് ശേഷം പ്രതികരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ തന്നെ പാക്കേജ് നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടു പോവുമെന്നും അവര്‍ വ്യക്തമാക്കി.

ബണ്ടുകളും വീടുകളും ശാസ്ത്രീയമായി നിര്‍മിക്കുന്നതിനെക്കുറിച്ച് പരിശോധിക്കു. ജലനിയന്ത്രണം നടപ്പാക്കുകയെന്നതാണ് പ്രധാനമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേ സമയം അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് തീരുമാനം വിശദീകരിക്കാന്‍ തുടങ്ങിയ മുഖ്യമന്ത്രി ചാനല്‍ മൈക്ക് മുഖത്ത് തട്ടിയതിനെ തുടര്‍ന്ന് പ്രകോപിതനായി പ്രതികരിക്കാതെ മടങ്ങിപ്പോയി.

അതേ സമയം, ആലപ്പുഴ വന്നിട്ടും കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങിപ്പോയ മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പ്രതിനിധികള്‍ അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss