|    Dec 12 Wed, 2018 7:27 pm
FLASH NEWS
Home   >  Kerala   >  

നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു

Published : 17th November 2018 | Posted By: G.A.G

നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു. 1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസില്‍ നാടകാഭിനയത്തിലേക്ക് കടന്നു. സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമായി.

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. 77ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക്. നാൽപ്പത് വർഷത്തിനിടെ അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ സാന്നിധ്യം അറിയിച്ചു.

ഷാനു സമദ് സംവിധാനം ചെയ്ത മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ കേന്ദ്രകഥാപാത്രമായിരുന്നു ചെയ്തിരുന്നത്. എൺപത്തിരണ്ടാം വയസിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് കെ.ടി.സി അബ്ദുളള വിടവാങ്ങുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss