|    Dec 10 Mon, 2018 10:12 am
FLASH NEWS
Home   >  Kerala   >  

ബന്ധുനിയമനം: കെ ടി അദീബിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു

Published : 20th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പെട്ട മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. നിയമനം വിവാദമായതിനെ തുടര്‍ന്നാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത്‌നിന്ന് അദീബ് രാജിവച്ചത്. മാതൃസ്ഥാപനത്തിലേക്ക് തിരിച്ച് പോവാനുള്ള വിടുതല്‍ ഉത്തരവ് അദീബിന് കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ദിവസം മുമ്പാണ് മന്ത്രി ജലീലിന്റെ ബന്ധുവായ കെ ടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. കോര്‍പറേഷന്‍ എംഡി വി കെ അക്ബറിന് നല്‍കിയ രാജിക്കത്ത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരം സര്‍ക്കാരിന് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് സര്‍ക്കാര്‍ രാജി സ്വീകരിച്ചത്. ചട്ടങ്ങള്‍ മറികടന്ന് മന്ത്രി കെ ടി ജലീല്‍ ബന്ധുവിനെ നിയമിച്ചത് യൂത്ത്‌ലീഗാണ് തെളിവുകള്‍ സഹിതം പുറത്തുവിട്ടത്. എന്നാല്‍ നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ജലീല്‍ വാദിച്ചെങ്കിലും വിവാദമായതോടെ അദീബ് രാജ വയ്ക്കുകയായിരുന്നു. എന്നാല്‍, മന്ത്രിയാണ് രാജിവയ്‌ക്കേണ്ടതെന്ന നിലപാടിലാണ് യൂത്ത് ലീഗും മുസ്്‌ലിംലീഗും. ജലീല്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പ്രതിഷേധം ശക്തമാക്കി ലീഗ് രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss