|    Sep 19 Wed, 2018 2:03 pm
FLASH NEWS
Home   >  Kerala   >  

കെഎസ്ആര്‍ടിസി ഇന്ധന ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; 48 സര്‍വീസുകള്‍ പുനസ്ഥാപിച്ചു

Published : 28th August 2018 | Posted By: afsal ph


കോഴിക്കോട്: കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഇന്ധന ക്ഷാമത്തിന് താല്‍്ക്കാലിക പരിഹാരം. ഇന്ധന വിതരണം ചെയ്ത വകയില്‍ കുടിശ്ശികയായതില്‍ പകുതി തുക നല്‍കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി ഐഒസി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയതോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചത്. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോഴിക്കോട് മാത്രം 62 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കിയിരുന്നു. കോഴിക്കോട്, കുറ്റിയാടി മേഖലയിലാണ്മുപ്പതിലധികം സര്‍വീസ് റദ്ദാക്കേണ്ടി വന്നത്.
ഇന്ധനക്ഷാമം പരിഹരിച്ചു തുടങ്ങിയതോടെ കുറ്റിയാടി മേഖലയിലേക്ക് ഇരുപതു സര്‍വീസ് കൂടി പുനരാരംഭിച്ചു. നിലവില്‍ ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി മുടങ്ങിയ അറുപത്തി രണ്ടു സര്‍വീസുകളില്‍നാല്‍പത്തിയെട്ട് എണ്ണം പുനസ്ഥാപിച്ചു. മറ്റു സര്‍വീസുകളും പുനസ്ഥാപിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്..
കഴിഞ്ഞ ദിവസം രാത്രിയോടെ 20000 ലിറ്റര്‍ ഡീസല്‍ എത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെ വീണ്ടും പുതിയ ലോഡ് എത്തിയതോ നിലവിലുള്ള ഡീസല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കെഎസ്ആര്‍ടിസിയിലേക്ക് കൂടുതലായും ഐഒസി ഡീസല്‍ എത്തിക്കുന്നത്. എറണാകുളത്ത് കോഴിക്കോടിനേക്കാള്‍ ഡീസലിന് വില അധികമായതിനാല്‍ മിക്ക ബസ്സുകളും ഇവിടെ നിന്നാണ് ഇന്ധനം നിറക്കുന്നത്. എറണാകുളത്ത് കോഴിക്കോട് ജില്ലയേക്കാള്‍ മൂന്നു രൂപയാണ് ലിറ്ററിന് അധികം നല്‍കേണ്ടത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി കടന്നു പോകുന്ന ബസ്സുകളും കോഴിക്കോട് നിന്ന് ഡീസല്‍ നിറക്കുന്നതും ഡീസലുകള്‍ വേഗത്തില്‍ തീരാന്‍ കാരണമാകുന്നുണ്ട്.
വടകര, തൊട്ടില്‍പ്പാലം, മലപ്പുറം, തിരുവമ്പാടി ഡിപ്പോകളില്‍ നിന്നുള്ള ബസ്സുകളും കോഴിക്കോട് നിന്നാണ് ഇന്ധനം നിറക്കുന്നത്. ഡീസല്‍ ക്ഷാമം പരിഹരിച്ചതോടെ ഇനി സര്‍വീസുകളില്‍ മുടക്കം വരില്ലെന്നാണ് പ്രതീക്ഷ. ഡീസല്‍ ഇനത്തില്‍ 185 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്ന് എം ഡി ടോമിന്‍ തച്ചങ്കരി നേരത്തെ അറിയിച്ചിരുന്നു. പ്രളയം ദുരന്തം സൃഷ്ടിച്ചതിനാല്‍ ഓണത്തിന് കെഎസ്ആര്‍ടിസി പ്രതീക്ഷിച്ച ലാഭം ഇത്തവണ ലഭിച്ചിട്ടില്ല..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss